ബസ്, ലോറി സമരം: ചര്‍ച്ച പരാജയം
തിരുവനന്തപുരം: പണിമുടക്ക് തുടരുന്ന ബസ്,ലോറി ഉടമകളുമായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച പല കാര്യങ്ങളും സ്വാഗതാര്‍ഹമാണെങ്കിലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിലപാട് പിന്‍വലിക്കണമെന്ന് സമര സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ തങ്ങള്‍ സമരവുമായി മുന്നോട്ട് പോകുകയാണെന്ന് ബസ്, ലോറി ഉടമകള്‍ വ്യക്തമാക്കി.
സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ച് സുപ്രിം കോടതി വിധിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ കോടതിയലക്ഷ്യമാവുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഉടന്‍തന്നെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും അംഗീകാരം കിട്ടുന്നത്വരെ ക്ഷമിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ച കേസ് ഉണ്ടായത്. അന്ന് അവര്‍ അതിന് അനുകൂലമായ നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 23-ാം തീയതി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവ് ഇപ്പോള്‍ പിന്‍വലിക്കാനാവില്ല.
സ്പീഡ് ഗവര്‍ണര്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളുടെ ഉടമകള്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. കേരളത്തിന് മാത്രമായ ഒരു വിധിയാണിത്. കോടതി ഇനി ഈ കേസ് പരിഗണിക്കുമ്പോള്‍ ബോധിപ്പിക്കേണ്ട കാര്യങ്ങള്‍ മുതിര്‍ന്ന അഭിഭാഷകര്‍ വഴി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച ശേഷം ബസ്, ലോറി ഉടമകള്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ തന്നെ യോഗം ചേര്‍ന്ന് അവരുടെ നിലപാട് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications