17 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ കിട്ടിയില്ല
തിരുവനന്തപുരം: പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയില്‍ അക്ബര്‍രാജ് 37 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അയച്ചിരുന്നതെങ്കിലും 17 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് കിട്ടിയില്ല. ഇവര്‍ ആഴ്ചകളോളം തങ്ങളുടെ മെയില്‍ ബോക്സുകള്‍ തുറന്നു നോക്കാതിരുന്നതിനാല്‍ അവ സ്വയം ഇല്ലാതായിരുന്നു.
പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാനാണ് കേരള പൊലീസിന്റെ വെബ്സൈറ്റില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ വിലാസങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് തുറന്നു നോക്കാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് ഇ-മെയില്‍ വിലാസങ്ങള്‍ സ്വയം ഇല്ലാതായത്. ഈ വിലാസങ്ങളിലേക്ക് പരാതികള്‍ അയച്ച ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമായി ഇത്.
അക്ബര്‍രാജ് ഇ-മെയില്‍ അയച്ചതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് 17 ഉദ്യോഗസ്ഥര്‍ക്ക് ഇത് കിട്ടിയില്ലെന്നും അതിന് കാരണം അവര്‍ ഇ-മെയില്‍ ബോക്സുകള്‍ തുറന്നു നോക്കാത്തതാണെന്നും അന്വേഷണസംഘത്തിന് ബോധ്യമായത്.












Click it and Unblock the Notifications