കുഴിനിലം കൊലക്കേസ് പ്രതിയ്ക്ക് വധശിക്ഷ
വയനാട്: കുഴിനിലം കൂട്ടക്കൊലക്കേസ് പ്രതി രാജീവിനെ വധശിക്ഷയ്ക്ക് വിധിച്ചു. കല്‍പ്പറ്റ ഒന്നാം ക്ലാസ് അതിവേഗ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
അമ്മയും മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രാജീവിന് ശിക്ഷ വിധിച്ചത്.
1999 ജൂലൈ ഒന്‍പതിനാണ് കേസിന് ആസ്പദമായി സംഭവം നടന്നത്. കുഴിനിലത്ത് ചിറ്റേപ്പറമ്പില്‍ ജോസിന്റെ ഭാര്യ റോസമ്മ, മൂത്തമകന്‍ ജോബിന്‍, ഇരട്ടക്കുട്ടികളില്‍ ഒരാളായ ജ്യോത്സ്ന എന്നിവരെയാണ് രാജീവ് കൊലപ്പെടുത്തിയത്.
തലപ്പുഴ തീണ്ടുമ്മല്‍ സ്വദേശിയാണ് രാജീവ്. ഇരട്ടക്കുട്ടികളിലെ ആണ്‍കുട്ടി റോബിനായിരുന്നു കേസിലെ പ്രധാന സാക്ഷി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ റോബിന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇത്രയും ദാരുണമായി കൊലനടത്തിയ രാജീവ് വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി വിലയിരുത്തി.












Click it and Unblock the Notifications