മരുതയില്‍ ഉരുള്‍പൊട്ടല്‍: നാല് വീടുകള്‍ തര്‍ന്നു
മലപ്പുറം: നിലമ്പൂരിനടുത്ത് കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള മരുതയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
മറ്റ് ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ല.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളും ഏറെക്കുറെ വെള്ളത്തിനടിയിലാണ്. കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്നമഴയാണ് ഉരുള്‍പൊട്ടലിന് കാരണം എന്ന് കരുതുന്നു. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
തുടര്‍ന്നും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതുയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചില്‍ കാരണം ഇവിടേയ്ക്കുള്ള വാഹന ഗതാഗതവും ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications