Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്ര സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ല: വി.എസ്

തിരുവനന്തപുരം: കാര്‍ഷിക പ്രതിസന്ധിയുടെ പേരില്‍ ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

രാജ്യത്ത് പൊതുവെയുള്ള കാര്‍ഷിക പ്രതിസന്ധിയെപ്പറ്റിയാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയിടെ നടത്തിയ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ വി.എസ് ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വിമര്‍ശിച്ചുവെന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക കടക്കെണിമൂലം ആത്മഹത്യചെയ്ത് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കടാശ്വാസം നല്‍കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവെയാണ് താന്‍ സംസാരിച്ചത്. ആന്ധ്രയില്‍ മാത്രമല്ല ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡി എന്റെ നല്ല സുഹൃത്താണ്. ആന്ധ്രയില്‍ നിലനില്‍ക്കുന്ന കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിച്ചതടക്കം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന രീതിയിലുള്ള കാര്യങ്ങള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശമാണ് താന്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+