കോടിയേരി ദില്ലി യാത്ര റദ്ദാക്കി മടങ്ങി
തിരുവനന്തപുരം: ചെന്നൈ വഴി ദില്ലിക്ക് പുറപ്പെട്ട ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ യാത്ര റദ്ദാക്കി കേരളത്തിലേക്ക് മടങ്ങി. പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്ക് പോകുന്നതിനിടെയുണ്ടായ സുരക്ഷാ പാളിച്ചകളാണ് കോടിയേരി തിടുക്കത്തില്‍ യാത്ര റദ്ദാക്കി മടങ്ങാന്‍ കാരണമായത്.
ദില്ലിയില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് കോടിയേരി ചൊവ്വാഴ്ച വൈകീട്ട് യാത്ര തിരിച്ചത്. എന്നാല്‍ സുരക്ഷാ പാളിച്ചയെ കുറിച്ച് അറിഞ്ഞതോടെ അദ്ദേഹം ഉടന്‍ തന്നെ യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്ക് പോകുന്നതിനിടെ സുരക്ഷാ സംവിധാനത്തില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായത്. പൊലീസിന്റെ പൈലറ്റ് വാഹനം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ വഴിതെറ്റിക്കുകയായിരുന്നു. എംഎല്‍എ ക്വാട്ടേഴ്സിനു മുന്നിലൂടെ ഇടത്തോട്ട് തിരിയുന്നതിനു പകരം വലതുവശത്തുള്ള റോഡിലൂടെ വഴുതക്കാട്ടേക്ക് പൈലറ്റ് വാഹനം പോയതിനെ തുടര്‍ന്ന് പത്ത് മിനുട്ട് നേരം പാളയത്തെ അടിപ്പാതയില്‍ പത്ത് മിനുട്ടോളം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങി. ഇതൊരു ഗുരുതരമായ സുരക്ഷാ പാളിച്ചയായാണ് പ്രധാനമന്ത്രിയോടൊപ്പം സഞ്ചരിച്ച കേന്ദ്ര സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്.












Click it and Unblock the Notifications