കോടിയേരി പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: സുരക്ഷാ പാളിച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വിശദീകരണം നല്‍കി.
വാഹനവ്യൂഹം വഴി തെറ്റി സഞ്ചരിച്ച സ്ഥലം അന്വേഷണ ചുമതലയുള്ള ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി ജേക്കബ് പുന്നൂസ് പരിശോധന നടത്തി. 28 വാഹനങ്ങള്‍ അടങ്ങിയതായിരുന്നു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം.
മുമ്പിലുണ്ടായിരുന്ന പൈലറ്റ് വാഹനത്തിനാണ് വഴി തെറ്റിയത്. ഇതോടെ പിന്നാലെയുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും വഴി തെറ്റുകയായിരുന്നു. ഒരു ടാക്സി ഡ്രൈവറാണ് പൈലറ്റ് വാഹനം ഓടിച്ചിരുന്നത്.
ഇയാളെ ചൊവാഴ്ച രാത്രിതന്നെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തന്നോടൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് താന്‍ വണ്ടിയോടിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.
പുറത്ത് നിന്നുള്ള ആളെ പൈലറ്റ് വാഹനം ഓടിക്കാന്‍ നിയോഗിച്ചത് പതിവുള്ളതാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ പൊലീസില്‍ തന്നെ ആവശ്യത്തിന് ഡ്രൈവര്‍മാരുള്ളപ്പോള്‍ ഒരു ടാക്സി ഡ്രൈവറെ പൈലറ്റ് വാഹനം ഓടിക്കാന്‍ നിയോഗിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ പൊലീസ് അധികൃതര്‍ക്ക് കഴിയുന്നില്ല.












Click it and Unblock the Notifications