വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി: കോടിയേരി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നും വീഴ്ചക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സുരക്ഷാ പാളിച്ചയെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തില്‍ പുതിയ ക്രമീകരണം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. സുരക്ഷാവീഴ്ചയെ കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കും.
തനിക്കിപ്പോള്‍ പ്രാഥമികവിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം നടപടിയുണ്ടാവുമെന്നും കോടിയേരി പറഞ്ഞു. ദില്ലി യാത്ര റദ്ദാക്കി ചെന്നൈയില്‍ നിന്നും ബുധനാഴ്ച മടങ്ങിയെത്തിയ മന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications