വന്‍ശക്തികളുമായി നല്ല ബന്ധം: പ്രധാനമന്ത്രി
തിരുവനന്തപുരം: ലോകത്തിലെ എല്ലാ വന്‍ ശക്തികളുമായും അയല്‍ രാജ്യങ്ങളുമായും ശക്തമായ ബന്ധം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നത് ഒരു വിജയമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
കെപിസിസി പ്രത്യേക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുപിഎ സര്‍ക്കാരിന്റെ വിദേശകാര്യ നയത്തെക്കുറിച്ചുള്ള പല ആശങ്കകളും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ജവഹര്‍ലാര്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും തുടര്‍ന്ന് വന്ന വിദേശകാര്യ നയത്തില്‍ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല.
അതേസമയം വിശാലമായ അന്താരാഷ്ട്ര കാഴ്ചപ്പാടില്‍ തന്ത്രപരമായ പല സമീപനങ്ങളും സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഒരേ സമയം അമേരിക്കയുമായും ചൈനയുമായും റഷ്യയുമായും നല്ല ബന്ധം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങള്‍ ഒരേ കുടക്കീഴില്‍ നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications