Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ സദസ് ശൂന്യം

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട ചടങ്ങ് നടന്നത് ശൂന്യമായ സദസില്‍.

ചടങ്ങിന് സാക്ഷ്യം വഹിച്ചത് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും അവരുടെ കുടുംബാഗംങ്ങളും മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമായിരുന്നു. കനത്ത സുരക്ഷാ പരിശോധനയാണ് പൊതു ജനപങ്കാളിത്തം കുറയാന്‍ കാരണം.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഒരു മണിക്കൂറിന് മുമ്പ് എത്തണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചടങ്ങിനെത്തിയത് പൊലീസ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മാത്രം.

പ്രധാനമന്ത്രി സഞ്ചരിച്ച ചാക്ക-ശംഖുമുഖം റോഡ് അദ്ദേഹം യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ അടച്ചിരുന്നു. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ എത്തിപ്പെടാന്‍ സാധിക്കുമായിരുന്നില്ല. സദസ് ശൂന്യമായതിനാല്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കയറിയിരുന്നു.

തുടര്‍ന്ന് കുറെയേറെ കസേരകള്‍ പൊലീസുകാര്‍ എടുത്തുമാറ്റി. എന്നിട്ടും പകുതിയിലധികം കസേരകള്‍ ഒഴിഞ്ഞു കിടന്നു.

കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാ പാളിച്ചമൂലം അതീവ ജാഗ്രതയിലായിരുന്നു പൊലീസ്. മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും കര്‍ശനമായ ദേഹപരിശോധന നടത്തിയാണ് വേദിയിലേക്ക് കടത്തി വിട്ടത്.

സുരക്ഷയുടെ ഭാഗമായി വേദിക്കിരുവശവും നിന്ന തെങ്ങുകളുടെ തലയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെത്തി മാറ്റിയിരുന്നു. തേങ്ങ വീഴുമെന്ന ആശങ്കയായിരുന്നു ഇതിന് പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+