Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതിക്ക് സഹായം: പ്രധാനമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം എല്ലാ സഹായവും ചെയ്യുമെന്ന് പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു.

കേരളത്തിലെ തോട്ടം മേഖലയിലെയും മത്സ്യ മേഖലയിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വയനാട്, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കാര്‍ഷിക പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും.

അറിവിന്റെ മേഖലകള്‍ വികസിപ്പിക്കാനും ആധുനിക വ്യവസായങ്ങള്‍ പടുത്തുയര്‍ത്താനും കേരളം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഴീക്കല്‍ പോര്‍ട്ട് ദേശീയ മാരി ടൈം ഡവലപ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തും.

കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ കൃഷി, തോട്ടം മേഖലകളിലേതാണ്. തോട്ടം മേഖലയില്‍ വൈവിധ്യവത്ക്കരണം ആവശ്യമാണ്. ലോക വിപണിക്ക് അനുസൃതമായി കേരളത്തിന്റെ കൃഷിയും തോട്ടം മേഖലയും വികസിക്കണം. കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് കേന്ദ്രം പ്രത്യേക ശ്രദ്ധ നല്‍കും.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിപ്പുറം കേരളം ആരോഗ്യ മേഖലയിലും മറ്റ് സാമൂഹ്യ ക്ഷേമ മേഖലയിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ലോകത്തിന്റെ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാണ് കേരളം. അതേസമയം വൈജ്ഞാനിക വ്യവസായത്തിലും വ്യവസായ വികസനത്തിലും കേരളം പുറകോട്ട് പോയി. ഇത്തരം രംഗങ്ങളില്‍ കേരളം അതീവശ്രദ്ധയും നേട്ടങ്ങളും കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, വയലാര്‍ രവി, എ.കെ.ആന്റണി, സംസ്ഥാന മന്ത്രിമാരായ എം.എ.ബേബി, എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ എം.പി എന്നിവരും സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+