56 പൊലീസ് സ്റേഷനുകളില്‍ പാറാവുകാര്‍ക്ക് കൈത്തോക്ക്
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 56 പൊലീസ് സ്റേഷനുകളില്‍ റൈഫിള്‍ സെന്‍ട്രികള്‍ക്കു പകരം കൈത്തോക്കോടു കൂടിയ പൊലീസുകാരെ പാറാവ് ജോലിക്കായി നിയോഗിക്കും.
പദ്ധതി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പൊലീസ് സ്റേഷനിലെത്തുന്നവരോടുള്ള സമീപനം കൂടുതല്‍ സൗഹാര്‍ദപരമാക്കുന്നതിന്റെ ഭാഗമാണിത്. ബ്രിട്ടീഷുകാരുടെ കാലത്തേയുള്ള റൈഫിളുമായി പാറാവു നില്‍ക്കുന്ന രീതി നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു.
56 സ്റേഷനുകളിലെയും സെന്‍ട്രികള്‍ക്ക് പിസ്റളുകളും റിവോള്‍വറും ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി വിജയിച്ചാല്‍ മുഴുവന്‍ പൊലീസ് സ്റേഷനുകളിലും ഇത് വ്യാപിപ്പിക്കും.












Click it and Unblock the Notifications