കര്‍ണാടകത്തിലെ 10 നഗരങ്ങള്‍ക്ക് പേരുമാറ്റം
ബാംഗ്ലൂര്‍: കര്‍ണാടക സംസ്ഥാന രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പത്ത് പ്രമുഖ നഗരങ്ങള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബാംഗ്ലൂര്‍ അടക്കമുള്ള പത്ത് നഗരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഇനിമുതല്‍ ബംഗളൂരു എന്നും മൈസൂര്‍ മൈസൂരു എന്നും അറിയപ്പെടും. പേരുമാറ്റിയ മറ്റു നഗരങ്ങള്‍ മംഗളൂരു(മാംഗ്ലൂര്‍), ചിക്കമംഗലൂരു (ചിക്മംഗ്ലൂര്‍), ശിവമോഗ(ഷിമോഗ), ബലഗ്ഗാവി(ബല്‍ഗാം), കല്‍ബുര്‍ഗി (ഗുല്‍ബര്‍ഗ്), ഹുബ്ബാളി(ഹുബ്ലി), ഹോസപേട്ട് (ഹോസ്പേട്ട്), തുമകൂരു (തുംകൂര്‍) എന്നിവയാണ്.
കന്നഡ ഭാഷയ്ക്ക് വളരെ വിശിഷ്ടമായ ചരിത്രവും സ്ഥാനവുമുണ്ടെന്നും അതുകൊണ്ട് ഭാഷ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. പുതിയ പേരുകളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനിമുതല്‍ ഈ പത്തു നഗരങ്ങളുടെ പേര്‍ ഇംഗ്ലിഷിലെഴുതുമ്പോഴും കന്നഡനാമം തന്നെയാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications