ചെവി കേള്‍ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു
റാഞ്ചി: കേള്‍വിശക്തി കുറഞ്ഞ ഭാര്യയോട് ഉറക്കെ സംസാരിക്കേണ്ടി വരുന്നതില്‍ രോഷം പൂണ്ട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചുകൊന്നു.
ജാര്‍ഖണ്ഡിലെ ഗോര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ മഹാദേവ് ഭാര്യ ചെരിയയുമായി വഴക്കടിച്ചു. ഭാഗികമായി ബധിരയായ ഭാര്യയുടെ കേള്‍വിപ്രശ്നമായിരുന്ന വഴക്കിന് കാരണം. രോഷം പൂണ്ട മാധവ് മണ്‍വെട്ടി കൊണ്ട് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ രണ്ടിനും എട്ടിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന കുട്ടികള്‍ രക്തത്തില്‍ മുങ്ങികിടക്കുന്ന അമ്മയെയാണ് കണ്ടത്. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.
ഭാര്യയോട് ഉറക്കെ സംസാരിക്കേണ്ടി വരുന്നതില്‍ ക്ഷുഭിതനായി മാധവ് പലപ്പോവും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് അയാളുടെ സഹോദരന്‍ പറഞ്ഞു.












Click it and Unblock the Notifications