Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ തല്ലിയതിന് മന്ത്രിക്കെതിരെ കേസ്

പോണ്ടിച്ചേരി: പേണ്ടിച്ചേരി സാമൂഹ്യക്ഷേമമന്ത്രി പി.അംഗാളനെതിരെ ഭാര്യ പീഡനക്കേസ് ഫയല്‍ചെയ്തു.

മന്ത്രി മദ്യപിച്ച് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കവിപ്രിയ (26) പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇവരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

തിരുകണ്ണൂര്‍ പൊലീസ് സ്റേഷനിലാണ് കവിപ്രിയ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 വകുപ്പ് പ്രകാരം മന്ത്രിയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഐജി കിഷന്‍ കുമാര്‍ അറിയിച്ചു.

എന്നാല്‍ കേസ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി. അതേ സമയം മന്ത്രിയെ പ്രശ്നത്തില്‍ നിന്ന് രക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകളിറക്കുന്നതെന്ന് പ്രമുഖ സ്ത്രീസംഘടനയായ എഐഡിഡബ്ല്യുഎ(ആള്‍ ഇന്ത്യ ഡമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍) ആരോപിക്കുന്നു.

അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദേശയാത്ര നടത്തുന്ന പോണ്ടിച്ചേരി നിയമസഭ് സ്പീക്കര്‍ ആര്‍. രാധാകൃഷ്ണന്‍ വ്യാഴാഴ്ച തിരിച്ചെത്തിയശേഷം അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹത്തിനും മുഖ്യമന്ത്രിയ്ക്കും കൈമാറും. സ്പീക്കറും മുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+