കേരളത്തോടുള്ള കടമ നിറവേറ്റും: ആന്റണി
തിരുവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ മന്ത്രി എന്ന നിലയില്‍ കേരള ജനതയോടുള്ള കടമ നിറവേറ്റുമെന്ന് എ.കെ.ആന്റണി. രാജ്യതാല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും താന്‍ മുന്നോട്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പ്രതിരോധമന്ത്രിയെന്ന സ്ഥാനം വെല്ലുവിളി തന്നെയാണ്. ഇതിനെക്കുറിച്ച് നന്നായി പഠിച്ചുവേണം മുന്നോട്ടുപോകാന്‍. ഈ മേഖലയെ സുതാര്യമാക്കണമെന്നുതന്നെയാണ് ആഗ്രഹം- ആന്റണി പറഞ്ഞു.
ഇന്ത്യന്‍ ജനത തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിട്ടുള്ള അഴിമതികളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
വിഴിഞ്ഞം പദ്ധതി ഔദ്യോഗികമായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി എന്ന നിലയില്‍ പദ്ധതി നടത്തിപ്പിനായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.












Click it and Unblock the Notifications