Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി: മന്ത്രി

കോട്ടയം: സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയതായി ഗതാഗതമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചില റൂട്ടുകളിലും ബസുകള്‍ ഓടിത്തുടങ്ങിയതായി മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം 400 ബസുകള്‍ കൂടി നിരത്തിലിറക്കും. സ്പെയര്‍ പാര്‍ട്ടുകള്‍ വാങ്ങാനായി അടിയന്തിരമായി കെഎസ്ആര്‍ടിസിക്ക് അഞ്ച് കോടി രൂപ നല്‍കാന്‍ ധനകാര്യ വകുപ്പ് തീരുമാനിച്ചു.

പെട്രോള്‍, ഡീസല്‍ ക്ഷാമം പരിഹരിക്കാനായി പിടിച്ചെടുത്ത ടാങ്കറുകളില്‍ തൊഴിലാളികള്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ കെഎസ്ആര്‍ടിസി സ്റാന്റുകളിലും ഡീസല്‍ എത്തിച്ചു.

സമരത്തെ നേരിടുന്നതിനായി തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എസ്മ പ്രയോഗിക്കുന്നതിന്റെ ഭാഗമായി നൂറിലേറേ ടാങ്കറുകളും ഏതാനും സ്വകാര്യ ബസുകളും പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+