Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹന സമരം: ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്, ലോറി പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും വാഹന ഉടമകളുടെ അസോസിയേഷനും ഹൈക്കോടതി നോട്ടീസ്.

സ്വകാര്യ ബസ്, ലോറി പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജ്ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്.

പണിമുടക്ക് നടത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണം തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം കാക്കനാട് ചെമ്പുമുക്ക് സ്വദേശി പോളാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+