സമരത്തെ ശക്തമായി നേരിടണം: എല്‍ഡിഎഫ്
കൊച്ചി: സംസ്ഥാനത്തെ വാഹനഉടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുന്ന സമരം വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ നേരിടണമെന്നാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നതെന്നും മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു.
സമരത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം. ചെക്ക്പോസ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications