സമരം പിന്‍വലിക്കണം: തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: സ്പീഡ് ഗവര്‍ണര്‍ പ്രശ്നത്തില്‍ സ്വകാര്യ ബസ്-ലോറി ഉടമകള്‍ നടത്തുന്ന പണിമുടക്ക് പിന്‍വലിക്കണമെന്ന് വാഹന തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ചക്കു ശേഷമാണ് തൊഴിലാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്കു വിളിച്ചത്.
അതേ സമയം സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് വാഹന ഉടമകളുടെ സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നതിനു ശേഷം അറിയിച്ചു.












Click it and Unblock the Notifications