ഫഹദ് കേസ്: ഇന്റര്‍പോളിന്റെ സഹായം തേടും
കോഴിക്കോട്: മൈസൂരില്‍ അറസ്റിലായ അല്‍ ബാദര്‍ തീവ്രവാദി മുഹമ്മദ് ഫഹദിന്റെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സൗദി അറേബ്യയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയെ കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടും. ഇന്ത്യയിലെ ഫഹദിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇയാള്‍ക്ക് പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് കരുതുന്നത്.
ഫഹദിന്റെ പിതൃസഹോദരിയുടെ മകള്‍ ഫാത്തിമ ബീഗത്തിന്റെ ഭര്‍ത്താവ് നാസറിനെ കൈമാറാനാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. 45 ദിവസത്തെ വിസയില്‍ ഇന്ത്യയിലെത്തിയ ഫഹദിനെ വിസാ കാലാവധി കഴിഞ്ഞതിനു ശേഷവും തന്റെ വീട്ടില്‍ താമസിപ്പിച്ചതിനും പൊലീസിനെ വിവരമറിയാക്കാത്തതിനും ഫാത്തിമ ബീഗത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന നാസര്‍ ഫഹദ് കോഴിക്കോട് വരുമ്പോഴൊക്കെ താമസസൗകര്യം ഒരുക്കിക്കൊടുക്കാന്‍ ഫാത്തിമയോട് പറഞ്ഞിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications