Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് കത്ത് നല്‍കിയെന്ന് ഗൗരിയമ്മ

ആലപ്പുഴ: എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മുന്‍ യുഡിഎഫ് സര്‍ക്കാറിനെ അട്ടിമറിയ്ക്കാനുള്ള നീക്കത്തെപ്പറ്റി ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സര്‍ക്കാറിനെ അട്ടിമറിയ്ക്കുന്നതിനായി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതിന് പുറമെ വി.എസ് അച്യുതനന്ദന്‍ തനിയ്ക്ക് കത്ത് കൊണ്ടുവന്ന് തരുകയും ചെയ്തിരുന്നുവെന്നാണ് ഗൗരിയമ്മയുടെ പുതിയ വെളിപ്പെടുത്തല്‍. രാഷ്ട്രീയ രംഗമല്ലേയെന്നോര്‍ത്ത് ചിലതൊക്കെ തെളിവുകള്‍ക്കായി താന്‍ സുക്ഷിച്ചുവെയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു.

ബുധനാഴ്ച ആലപ്പുഴ പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

താന്‍ മാത്രമാണ് സത്യസന്ധന്‍ എന്നും മറ്റുള്ളവരെല്ലാം കള്ളന്മാരാണെന്നുമാണ് വി.എസിന്റെ വിചാരം. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതിന്വേണ്ടി വാശിപിടിച്ചുകൊണ്ടിരിക്കും. അന്യരുടെ കുറ്റം മാത്രം കണ്ടെത്തുകയും സ്വന്തം കുറവുകള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യും. പക്ഷേ ചില കാര്യങ്ങളില്‍ തനിയ്ക്ക് വി.എസിനോട് എതിര്‍പ്പില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

സംസ്ഥാനത്തെ കാര്‍ഷിക, കയര്‍ മേഖലകളുടെ വ്യവസായ വല്‍ക്കരണത്തിനെതിരെ നിന്നത് സിപിഎം ആണ്. പാര്‍ട്ടിയുടെ ഈ നിലപാടില്‍ വി.എസിന്റെ പങ്ക് എത്രമാത്രമാണെന്ന് കണ്ടെത്തണം.

വ്യവസായം വളര്‍ത്താന്‍ സഹായിച്ച പോലെ തളര്‍ത്താനും കൂട്ടുനിന്നു. പുന്നപ്ര വയലാര്‍ സമരത്തിന് പരസ്യമായി രംഗത്തുണ്ടായിരുന്ന ഒരേയൊരാള്‍ ടി.വി തോമസ് മാത്രമായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+