Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിക്ഷാ കാലാവധികഴിഞ്ഞ തടവുകാരെ വിട്ടയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 109 തടവുകാരെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി സ്വമേധയാ എടുത്തകേസില്‍ ചീഫ് ജസ്റിസ് വി.കെ ബാലിയും ജസ്റിസ് പി.ആര്‍ രാമനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കോടതി ഉത്തരവിട്ടാല്‍ തടവുകാരെ വിട്ടയക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജയില്‍ മോചിതരാവാന്‍ അര്‍ഹതയുള്ളവരുടെ പേരുവിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി നര്‍ദ്ദേശിക്കുകയായിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ 109 പേരടങ്ങുന്ന പട്ടിക കോടതിയ്ക്കു നല്‍കി. പട്ടിക അംഗീകരിച്ച കോടതി ഇവരെ വിട്ടയയ്ക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+