Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍: സിബിഐക്ക് കേന്ദ്രനിര്‍ദ്ദേശം ലഭിച്ചില്ല

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സിബിഐ അതിനുവേണ്ട നടപടികളൊന്നും ആരംഭിച്ചില്ലെന്ന് കാണിച്ചു കൊണ്ടുള്ള ഹര്‍ജിയില്‍ സിബിഐ ഡയറക്ടര്‍ വിജയ് ശങ്കര്‍, സിബിഐ പൊലീസ് സൂപ്രണ്ട് പി.ടി വിക്രം എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യനടപടികള്‍ പരിഗണിക്കുന്നതിനിടയിലാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.

ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍ നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്ന് അണക്കെട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കാനഡയിലുള്ള എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചെങ്കില്‍ മാത്രമേ സിബിഐയ്ക്ക് അന്വേഷണം ആരംഭിക്കാനാവൂ എന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+