Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റേഷനില്‍ കയറി എസ്എഫ്ഐ നേതാവിനെ മോചിപ്പിച്ചു

പത്തനംതിട്ട: ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ് ചെയ്ത് ലോക്കപ്പിലിട്ട എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റേഷനില്‍ക്കയറി മോചിപ്പിച്ചു.

പത്തനംതിട്ട പൊലീസ് സ്റേഷനിലാണ് സംഭവം നടന്നത്. സ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റബിള്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു.

ഡ്യൂട്ടിയിലായിരുന്ന ട്രാഫിക് പൊലീസുകാരന്‍ അഷ്റഫിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റിലായ എസ്എഫ്ഐ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ആര്‍.മനുവിനെയാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനില്‍ തള്ളിക്കയറി ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പത്തനംതിട്ട പൊലീസ് സ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കണ്ണങ്കരയിലുള്ള സിപിഎം ജില്ലാ ഓഫീസില്‍ ചേര്‍ന്ന എസ്എഫ്ഐ ജില്ലാകമ്മറ്റി യോഗത്തിന് ശേഷം മടങ്ങിയ പെണ്‍കുട്ടികളെ ബൈക്കിലെത്തിയ ചിലര്‍ ശല്യപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതറിഞ്ഞെത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍വെച്ച് ബൈക്കിലെത്തിയവരെ മര്‍ദ്ദിച്ചു.

ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന അഷ്റഫ് ഓടിയെത്തി ഇവരെ പിടിച്ചുമാറ്റുകയും സംഘത്തിലുണ്ടായിരുന്ന മനുവിനെ പിടികൂടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഷ്റഫിനെ മര്‍ദ്ദിച്ചുവത്രേ.

സംഭവം കണ്ട ഒരാള്‍ സ്റേഷനില്‍ച്ചെന്ന് വിവരം അറിയിച്ചു. ഉടന്‍ പൊലീസുകാരെത്തി മനുവിനെ കസ്റഡിയിലെടുത്ത് സ്റേഷനില്‍ കൊണ്ടുവന്നു. പിന്നാലെയെത്തിയ പ്രവര്‍ത്തകര്‍ സ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ സ്റേഷനുള്ളിലേയ്ക്ക് തള്ളിക്കയറി സെല്‍ തുറന്ന് മനുവിനെ സ്വതന്ത്രനാക്കുകയായിരുന്നു.

തടയാനെത്തിയ ഹെഡ്കോണ്‍സ്റബിള്‍ സുരേഷിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പറയുന്നു. സുരേഷിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ജിഡി ചാര്‍ജ് രവീന്ദ്രനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജും പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് സുരേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കൊണ്ടുവന്നെങ്കിലും അവിടെവെച്ചും എസ്എഫ് ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

തുടര്‍ന്ന് സുരേഷിനെ മുത്തൂറ്റ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അഷ്റഫിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്ഐ നേതാക്കള്‍ക്കും പൊലീസുകാര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+