പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റില്‍
കോഴിക്കോട്: പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റിലായി. ചെങ്ങമനാട് പൊലീസ് സ്റേഷന്‍ പരിധിയില്‍ വരുന്ന പള്ളിക്കണ്ടി കടപ്പുറത്തു സമീപം കഴിഞ്ഞ രാത്രിയാണ് ബലാത്സംഗ ശ്രമുണ്ടായത്.
തന്റെ വീടിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യുവാവ് പീഡനശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് തിരയുകയാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചു.












Click it and Unblock the Notifications