Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.മുരളീധരന് കോടതി ജാമ്യം അനുവദിച്ചു

കൊല്ലം: നഗരത്തിലെ കവനാട് ജംഗ്ഷനില്‍ ഈ വര്‍ഷം ജനവരി നാലിന് ഗതാഗത തടസമുണ്ടാക്കിയ കേസില്‍ ഡിഐസി പ്രസിഡന്റ് കെ.മുരളീധരനും മറ്റ് ആറ് നേതാക്കളും കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-11 മുമ്പാകെ ഹാജരായി. മുരളിക്കും മറ്റുള്ളവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ജനവരി നാലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടന്നുപോകുന്നതിനിടെ കടവനാട് ജംഗ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്. ആ സമയത്ത് മുരളീധരന്‍ നവകേരള യാത്രക്ക് നേതൃത്വം നല്‍കുകയായിരുന്നു.

മുരളിക്കു പുറമെ കെ.കരുണാകരന്‍ പിള്ള, ചിതറ മധു, കോയിവിള രാമചന്ദ്രന്‍, അന്‍സാര്‍ റഹീം, ഓമനക്കുട്ടന്‍പിള്ള, യേശുദാസന്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. കേസ് 2007 മെയ് നാലിലേക്ക് മാറ്റിവച്ചു.

കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്ന് കോടതിയില്‍ നിന്നും പുറത്തുവന്ന മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+