കേരളത്തിന് ഐഐടിയും ഐഐഎസും
തിരുവനന്തപുരം : കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും (ഐഐടി) ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സും (ഐഐഎസ്) ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ബുധനാഴ്ച ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തില്‍ കേരളപ്പിറവിയുടെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കേന്ദ്രം അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, വല്ലാര്‍പാടം ടെര്‍മിനല്‍, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്കു പ്രത്യേക പാക്കേജ് തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പരിഗണനക്കായി ഉന്നയിച്ചത്.
കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയമായ സമവായം ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി എന്നിവര്‍ സംബന്ധിച്ചു. സാംസ്കാരികമന്ത്രി എം.എ. ബേബി സ്വാഗതവും ചീഫ് സെക്രട്ടറി ലിസി ജേക്കബ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications