സുരക്ഷാ വീഴ്ച: നടപടിക്ക് തീരുമാനം
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു.
ദക്ഷിണ മേഖലാ ഐജി അരുണ്‍കുമാര്‍ സിഹ്നയും സിറ്റി പൊലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി സുരക്ഷാപാളിച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, ഡിജിപി, എഡിജിപി (ഓപ്പറേഷന്‍), എഡിജിപി (ഇന്റലിജന്‍സ്) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications