Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷ വീഴ്ച: അന്വേഷണം വേണമെന്ന് കരുണാകരന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിതെറ്റുന്ന തരത്തിലുണ്ടായ സുരക്ഷാ പാളിച്ചയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഐസി നേതാവുമായ കെ.കരുണാകരന്‍.

പൊലീസ് സ്റേഷനില്‍ ഏതെങ്കിലും തരത്തിലുള്ള നടപടിപ്പിശകുകളുണ്ടായാല്‍പ്പോലും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്ന നയമാണ് ഇടതുസര്‍ക്കാറിന്റേത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ പാളിച്ചയുണ്ടാക്കുന്ന തരത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും അത് ന്വേഷിക്കാന്‍ പാളിച്ചയ്ക്ക് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിരിക്കുന്നത്.

എന്താണ് സംഭവിച്ചതെന്നറിയാവുന്ന അദ്ദേഹത്തിന് 48മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയും. താഴെത്തട്ടിലുള്ള ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചുരുങ്ങിയത് സെക്രട്ടറി തലത്തിലുള്ള അന്വേഷണമെങ്കിലും വേണമെന്ന് കരുണാകരന്‍ അഭിപ്രായപ്പെട്ടു.

സന്ദര്‍ശനത്തിന് മുമ്പേ തന്നെ പ്രധാനമന്ത്രിയ്ക്ക് വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശന സമയത്ത് ആഭ്യന്തരമന്ത്രി സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. അതുചെയ്യാതെ തെറ്റുപറ്റിയശേഷം മാപ്പുപറയുന്നതില്‍ കാര്യമില്ല. ആഭ്യന്തരമന്ത്രിയില്‍ നിന്നും ഇത്രയും നിരുത്തരവാദപരമായ ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ല.

പ്രധാനമന്ത്രിയെ പോലുള്ള വ്യക്തികളുടെ പൈലറ്റ് വാഹനമോടിക്കാന്‍ ടാക്സി ഡ്രൈവറെ ചുമതലപ്പെടുത്തുന്നത് 16 ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത തനിയ്ക്ക് കേട്ടറിവില്ലാത്ത കാര്യമാണ്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനമാണ് പാളയത്തെ അടിപ്പാത. അത് പ്രധാനമന്ത്രിയ്ക്കു തന്നെ കെണിയായി- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+