കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക്: വാഹനങ്ങള്‍ പിടിച്ചെടുത്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: നാലാം ദിവസത്തേയ്ക്ക് കടന്ന വാഹന പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ എസ്മ (അവശ്യ സര്‍വീസ് നിയമം) പ്രയോഗിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം നൂറോളം വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

കൊച്ചിയില്‍ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ 40 ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയില്‍ എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറികളാണ് ആദ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കാക്കനാട് സിവില്‍ സ്റേഷനുമുന്നില്‍ കൊണ്ടുവന്നിട്ടിരിക്കുകയാണ്.

പണിമുടക്കുന്ന ബസ്സുകള്‍ 12 മണിക്കൂറിന് മുമ്പ് കളക്ടറേറ്റില്‍ എത്തിക്കാനും എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന ബസുടമകളെ അറസ്റ് ചെയ്യാനും വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.

പിടിച്ചെടുത്ത വാഹനങ്ങളുപയോഗിച്ച് പെട്രോള്‍,ഡീസല്‍ എന്നിവ വിതരണം ചെയ്യും. അധികൃതര്‍ പിടിച്ചെടുത്ത് കൊണ്ടുപോകാതിരിക്കാനായി യന്ത്രത്തകരാറുകള്‍ വരുത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സാങ്കേതിക വിദഗ്ദരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ പണിമുടക്കുന്ന ടാങ്കര്‍ ലോറികള്‍ ഉടനെ തന്നെ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിതന്നെ 15 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X