വിശിഷ്ടദിനത്തില്‍ ദില്ലിയില്‍ 10,000 വിവാഹങ്ങള്‍
ദില്ലി: ദില്ലിയില്‍ വ്യാഴാഴ്ച വിവാഹങ്ങളുടെ ദിനമായിരുന്നു. വിവാഹത്തിനായി ഒരു വിശിഷ്ടദിനം. പതിനായിരത്തോളം വിവാഹങ്ങളാണ് നടന്നത് തലസ്ഥാന നഗരിയില്‍ വ്യാഴാഴ്ച നടന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം നവംബര്‍ രണ്ട് വ്യാഴാഴ്ച വിവാഹം നടത്തുന്നതിന് വിശിഷ്ടദിനമായിരുന്നു. വസന്തപഞ്ചമി ദിനായ ജനവരി 23ന് മുമ്പുള്ള രണ്ടര മാസക്കാലത്ത് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്.
ദേവ ഉഥാനി ഏകാദശി ആയ വ്യാഴാഴ്ച നാല് മാസത്തെ നിദ്രക്കു ശേഷം ദേവതകള്‍ ഉണരുന്ന ദിവസമാണ്. നക്ഷത്രനില പ്രകാരം ഇക്കാലയളവില്‍ വിവാഹം പാടില്ലെന്ന് വിധിക്കപ്പെട്ടിട്ടുള്ളവര്‍ക്കു പോലും ഈ ദിവസം വിവാഹിതരാവാം. അതുകൊണ്ടു തന്നെ ദില്ലിയില്‍ വ്യാഴാഴ്ച വിവാഹങ്ങളുടെ ദിനമായിരുന്നു.
ഒരു വിവാഹത്തിന് ശരാശരി 10 ലക്ഷം രൂപ കണക്കാക്കിയാല്‍ 1000 കോടി രൂപയാണ് ഇന്നലെ വിവാഹങ്ങള്‍ക്കായി ചെലവഴിക്കപ്പെട്ടത്.
വിവാഹം നടത്താന്‍ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും ലഭിക്കാത്തതിനാല്‍ പലര്‍ക്കും പരിമിതമായ സൗകര്യങ്ങളില്‍ വിവാഹം നടത്തേണ്ടിവന്നു. മാസങ്ങള്‍ക്കു മുമ്പേ തന്നെ ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും വിവാഹങ്ങള്‍ക്കായി ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഹോട്ടലുകളിലെയും സ്ഥിതി ഇതു തന്നെയായിരുന്നു.












Click it and Unblock the Notifications