അടിമാലി പീഡനകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: അടിമാലി പീഡനക്കേസിലെ മുഖ്യപ്രതികളായ ഷാജി, മുജീബ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളോട് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ജസ്റിസ് ജെ.എം.ജയിംസ് ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ പീഡന കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഷാജിയും മുജീബും. അടിമാലി മുനിയറ പന്നിയാര്‍ നിരപ്പ് മുരിക്കുംകണ്ടത്തില്‍ സന്ധ്യ(17)യാണ് പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് ജീവനൊടുക്കുകയും ചെയ്തത്.












Click it and Unblock the Notifications