ബസ് സമരം നിയമവിരുദ്ധം: ഹൈക്കാേേടതി
ബസ് സമരം നിയമവിരുദ്ധം: ഹൈക്കാേേടതി
വെള്ളി, നവംബര്‍ 3, 2006
കൊച്ചി: ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബസ് സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഇനി സമരം നടത്തരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സമരം നടത്തേണ്ട സാഹചര്യമുണ്ടായാല്‍ സമരം ഒഴിവാക്കി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പ്രശ്നങ്ങളുണ്ടായാല്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കാതെ സമരമാര്‍ഗത്തിലേക്ക് തിരിയരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സ്വകാര്യ ബസ്, ലോറി പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജ്ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്. എറണാകുളം കാക്കനാട് ചെമ്പുമുക്ക് സ്വദേശി പോളാണ് ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications