സ്പീഡ് ഗവര്‍ണര്‍: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അഞ്ചു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു.
ഗതാഗതമന്ത്രി മാത്യു ടി. തോമസും അസോസിയേഷനുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും ഓപ്പറേറ്റേഴ്സ് ഫെഡറേഷനുമാണ് സമരം പിന്‍വലിക്കുകയാണെന്നറിയിച്ചത്.
ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നേരത്തേ തന്നെ സമരക്കാരെ അറിയിച്ചിരുന്നു.
ഈ മേഖലയിലെ തൊഴിലാളികളെയോ ഉടമകളെയോ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഗതാഗതമന്ത്രിയുമായി ചര്‍ച്ചനടത്താന്‍ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതു പ്രകാരമാണ് വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടന്നത്.
ചര്‍ച്ച തുടങ്ങി അഞ്ചുമിനിട്ടിനുള്ളില്‍ത്തന്നെ സംഘടനകള്‍ സമരം നിര്‍ത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. മറ്റു സംഘടനാനേതാക്കളുമായി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.












Click it and Unblock the Notifications