ശബരിമലയിലേക്ക് പുതിയ ബസ് സര്‍വീസുകള്‍
തിരുവനന്തപുരം: വരുന്ന തീര്‍ത്ഥാടനകാലത്ത് ശബരിമല സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യമൊരുക്കുന്നു. ഓദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ പ്രധാന ബസ്സ്റേഷനുകളില്‍ നിനും പമ്പയിലേയ്ക്കും എരുമേലിയിലേയ്ക്കും കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസാരംഭിക്കും. പമ്പയിലേതുകൂടാതെ നിലയ്ക്കലില്‍ ഒരു താല്‍ക്കാലിക ബസ്സ്റേഷന്‍ ആരംഭിക്കും. ഈ രണ്ടു സ്റേഷനുകല്‍ക്കും ഇടയ്ക്ക് ബസ്സുകള്‍ ചെയിന്‍ സര്‍വ്വീസുകള്‍ നടത്തും.
ബസ്സുകള്‍ക്കുണ്ടാകുന്ന സാങ്കേതികത്തകരാറുകള്‍ പരിഹരിക്കുന്നതിനായി ചാലക്കയം, പമ്പ, നിലയ്ക്കല്‍, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളില്‍ മൊബൈല്‍ വര്‍ക്ക്ഷോപ്പ് സൗകര്യം സജ്ജീകരിക്കും.
വിവിധ സ്ഥലങ്ങളില്‍ നിന്നും തീവണ്ടിയില്‍ ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം റെയില്‍വേ സ്റേഷനുകളിലെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി ഈ മൂന്നിടത്തുനിന്നും ബസ് സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്.
10 ദിവസം മുമ്പേ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഒറ്റയ്ക്കും സംഘങ്ങളായും ബക്ക് ചെയ്യാനും സൗകര്യമുണ്ടാക്കും. ബസ് സ്റാന്റില്‍ നിന്നു 10 കീലോ മീറ്ററിനുള്ളിലാണെങ്കില്‍ നാല്പതില്‍ കൂടുതല്‍ അംഗങ്ങളുള്ള സംഘങ്ങളെ ബസ് സ്റേഷനിലെത്തിക്കുന്നതിന്റെ ചുമതലയും കോര്‍പ്പറേഷന്‍ ഏറ്റെടുക്കും.
പമ്പയിലേയ്ക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എല്ലാ പ്രമുഖ ബസ് സ്റേഷനുകളിലും സൗകര്യമുണ്ടാക്കും. ശബരിമല സ്പെഷ്യല്‍ ബസുകള്‍ക്കും സാധാരണ യാത്രാക്കൂലി മാത്രമേ ഈടാക്കുകയുള്ളു. ഡെപ്യൂട്ടി ചീഫ് ട്രാഫിക് ഓഫീസര്‍ക്കായിരിക്കും പ്രത്യേക സര്‍വ്വീസുകളുടെ മേല്‍നോട്ടച്ചുമതലയെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications