മലയാളി സൈനികന്‍ കശ്മീരില്‍ വെടിയേറ്റു മരിച്ചു
കണ്ണൂര്‍: മലയാളി സൈനികന്‍ ശ്രീനഗറില്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ബിഎസ്എഫ് ജവാനായ തളിപ്പറമ്പ് പന്നിയൂര്‍ എസ്പി ബസാറിലെ മുഹമ്മദ് അഷ്റഫ്(39)ആണ് വെടിയേറ്റു മരിച്ചത്.
അടുത്തയാഴ്ച നാട്ടിലെത്തുമെന്ന് അഷ്റഫ് വീട്ടുകാരെ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിലെ റീഗല്‍ചൗക്കില്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം.
കറത്തട്ടിയിലകത്ത് മൊയ്തീന്‍ കുട്ടിയുടെയും നബിസയുടെയും മകനാണ് അഷ്ഫഫ്.












Click it and Unblock the Notifications