മാറാട് പള്ളിയില്‍ തുടര്‍ന്നും പ്രാര്‍ത്ഥന പാടില്ല
കോഴിക്കോട്: മാറാട് അല്‍ ഫാറൂഖ് പള്ളിയില്‍ പ്രാാര്‍ത്ഥന അനുവദിക്കുന്ന കാര്യത്തില്‍ നിലവിലുള്ള രീതി തന്നെ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പള്ളി ദൈനം ദിന പ്രാര്‍ത്ഥനകള്‍ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തത്.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഏതാനും പ്രതികളെ പള്ളിയില്‍ നിന്ന് പിടികൂടിയ ശേഷമുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ജില്ലാ അധികൃതര്‍ മാറാട് ജുമാ മസ്ജിദ് ഏറ്റെടുത്തത്. അല്‍ ഫാറൂക് പള്ളിയുടെ നിയന്ത്രണവും അന്ന് ജില്ലാഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.
പ്രദേശത്തുള്ള മുസ്ലിംങ്ങളുടെ ഖബര്‍ അല്‍ ഫൂറൂഖ് പള്ളിയോടനുബന്ധിച്ചാണുള്ളത്. സംസ്കാരച്ചടങ്ങുകള്‍ക്കുശേഷം നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി മാത്രമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥനക്ക് അനുവാദമില്ല.
മഹല്ല് കമ്മറ്റിയാണ് പള്ളിയുടെ നടത്തിപ്പുകാര്‍. എന്നാല്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത് മദ്രസ കമ്മറ്റിയാണ്. പരാതിയെത്തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികളും പൊലിസ് റിപ്പോര്‍ട്ടും വിലയിരുത്തിയതിനു ശേഷമാണ് പള്ളി പ്രാര്‍ത്ഥനക്കായി തുറന്നു കൊടുക്കേണ്ടതില്ലെന്ന് ജില്ലാ അധികൃതര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications