ചെന്നൈ-മംഗലാപുരം റൂട്ടില്‍ പുതിയ തീവണ്ടി
കോഴിക്കോട്: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേയ്ക്കുള്ള പുതിയ സൂപ്പര്‍ ഫാസ്റ് ട്രയിന്‍ നവംബര്‍ നാലിന് ശനിയാഴ്ച സര്‍വ്വീസ് ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും പുതിയ തീവണ്ടി സര്‍വീസ് നടത്തുക.
2685-ാം നമ്പര്‍ സൂപ്പര്‍ഫാസ്റ് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് നാല് മണിക്ക് ചെന്നൈയില്‍ നിന്നും യാത്ര തുടങ്ങി പിറ്റേന്ന് രാവിലെ 7.40ന് മംഗലാപുരത്തെത്തും. 2686-ാം നമ്പര്‍ തീവണ്ടി ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4.30ന് മംഗലാപുരത്തു നിന്നും യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ചെന്നൈയിലെത്തും.
ചെന്നൈയ്ക്കും മംഗലാപുരത്തിനുമിടയില്‍ കാട്പാടി, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊഡനൂര്‍, പാലക്കാട്, ഷൊര്‍ണ്ണൂര്‍, തീരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ തീവണ്ടി നിര്‍ത്തും.
ടു ടയര്‍ എസി, ത്രീ ടയര്‍ എസി, 10 സ്ലീപ്പര്‍ ക്ലാസ്, നാല് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ കൂടാതെ ലഗ്ഗേജ് വാനും അടങ്ങിയതാണ് വണ്ടി.
ചെന്നൈ-മംഗലാപുരം റൂട്ടില്‍ ആഴ്ചയിലൊരിക്കല്‍ സര്‍വ്വീസ് നടത്തുന്ന മറ്റൊരു പുതിയ വണ്ടികൂടി അനുവദിക്കാമെന്നും ഇപ്പോഴത്തെ ചെന്നൈ-കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രയിന്‍ മംഗലാപുരത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കാമെന്നും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ തോമസ് വര്‍ഗീസ് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രി, ചെന്നൈയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍-യശ്വന്ത്പൂര്‍(ബാംഗ്ലൂര്‍) എക്സ്പ്രസ് കൂടുതല്‍ ദിവസങ്ങള്‍ സര്‍വീസ് നടത്തണമെന്ന് റെയില്‍വേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications