ലാവ്ലിന്‍: സിബിഐക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: ലാവ്ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഡയറക്ടര്‍ വിജയ് ശങ്കറിനെതിരെ കോടതിയലക്ഷ്യം ആരോപിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ലാവ്ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണ നടപടികള്‍ ആരംഭിച്ചില്ലെന്ന് കാണിച്ച് ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് പി.ആര്‍ രാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയത്.
വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ലാവ്ലിന്‍ കേസ് അന്വേഷിക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും കേന്ദ്ര നിര്‍ദ്ദേശമില്ലാതെ നടപടികളെടുക്കാന്‍ സാധിക്കില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നന്ദകുമാര്‍ നേരത്തേ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തിനായി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ആ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
സിബിഐ അന്വേഷണനടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് സിബിഐ ഡയറക്ടര്‍ വിജയ് ശങ്കറിനെതിരെ നന്ദകുമാര്‍ കോടതിയലക്ഷ്യം ആരോപിച്ച് പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications