സുരക്ഷാ പാളിച്ച ചീഫ് സെക്രട്ടറിയും അന്വേഷിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരള സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ പാളിച്ചയെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
ടൂറിസം ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായോന്നും അന്വേഷിക്കും. റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാനാണ് നിര്‍ദേശം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് ഐപിഎസ് ഓഫീസര്‍ തന്നെ അന്വേഷിക്കുന്നതിനെ അനൗചിത്യം യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ലിസി ജേക്കബ് ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്.


Click it and Unblock the Notifications