സുരക്ഷാ പാളിച്ച അപമാനകരം: ഉമ്മന്‍ചാണ്ടി
കോട്ടയം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദര്‍ശന സമയത്തുണ്ടായ സുരക്ഷാ പാളിച്ച സംസ്ഥാനത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി.
ഇതൊരു സാധാരണ വീഴ്ചയായി തള്ളിക്കളയാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പൈലറ്റ് കാര്‍ ഓടിച്ച ടാക്സി ഡ്രൈവറെയും സാധാരണ ഉദ്യോഗസ്ഥരെയും മാത്രം കുറ്റക്കാരാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ല.
കേരളപ്പിറവി സുവര്‍ണജൂബില ആഘോഷവേദിയിലേയ്ക്ക് മുന്‍മുഖ്യമന്ത്രി കെ.കരുണാകരന് പ്രവേശനം നിഷേധിച്ച നടപടിയെയും നിസാരമായി കാണാന്‍ കഴിയില്ല. ആഘോഷ പരിപാടികള്‍ പ്രതീക്ഷിച്ചത്ര നന്നായി ക്രമീകരിക്കാന്‍ ഇടതുസര്‍ക്കാറിന് കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications