സുരക്ഷാ പാളിച്ച: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കേരള സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ച എഡിജിപി ജേക്കബ് പുന്നൂസ് റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ലെന്നാണറിവ്. ഉദ്യോഗസ്ഥന്റെ അശ്രദ്ധമൂലമാണ് പൈലറ്റ് വാഹനത്തിന്റെ വഴി തെറ്റിയതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സിഐ കൈ കൊണ്ട് ആംഗ്യം കാണിച്ചത് ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ കഴിയാത്തതും വാഹനത്തിന് വഴിതെറ്റാനിടയാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിഐപിമാരുടെ സന്ദര്‍ശനത്തിനിടെ പൈലറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ ടാക്സി ഡ്രൈവര്‍മാരെ മുമ്പും നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച തിരിച്ചെത്തിയതിനു ശേഷം റിപ്പോര്‍ട്ടിനെപ്പറ്റി ഡിജിപിയുമായി ചര്‍ച്ച നടത്തി തുടര്‍ നടപടി കൈക്കൊള്ളുമെന്ന് അറിയുന്നു.












Click it and Unblock the Notifications