വിവിധ ജില്ലകളില്‍ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാറിന്റെ ശക്തമായ നടപടികള്‍ക്കിടയിലും സംസ്ഥാനത്തെ സ്വകാര്യ ബസ്, ലോറി ഉമടമകള്‍ നടത്തിവരുന്ന അനിശ്ചിത കാല പണിമുടക്ക് അഞ്ചാംദിവത്തേയ്ക്ക് കടന്നു.
ഇതിനിടയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഏതാനും ജില്ലകളിലെ സ്വാകാര്യ ബസ്സുടമകള്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. വയനാട്, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം എന്നീ ജില്ലകളിലും ചില ബസ്സുകള്‍ വ്യാഴാഴ്ച സര്‍വ്വീസ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓണേസ് അസോസിയേഷന്‍, തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേസ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ട ആര്‍ടിഒമാരെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഈ ജില്ലകളില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ബസ്സുകള്‍ ഓടിത്തുടങ്ങിയത്. കോഴിക്കോട്, വയനാട്ടിലും, കാസര്‍ക്കോട്ടും ഓരോ വിഭാഗം ബസ്സുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി ഓട്ടം നിര്‍ത്തിയ 264 ടാങ്കര്‍ ലോറികളും 33സ്വകാര്യ ബസ്സുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അധികൃതര്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ പിടിച്ചെടുത്ത ലോറികളെല്ലാം പിന്നീട് സര്‍വ്വീസ് നടത്തി.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. പത്തനം തിട്ട ജില്ലയില്‍ മുഴുവന്‍ ബസ്സുകളും വ്യാഴാഴ്ച സര്‍വ്വീസ് നടത്തിയിട്ടുണ്ട്.
തിരുവന്തപുരത്ത് ഒരു ബല്ലിന് പകരം പെര്‍മിറ്റ് നല്‍കി. മറ്റുജില്ലകളില്‍നിന്ന് പെര്‍മിറ്റിന് അപേക്ഷകള്‍ ലഭിച്ചിട്ടില്ല. അപേക്ഷ ലഭിച്ചാലുടന്‍ പെര്‍മിറ്റ് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
800കെഎസ്ആര്‍ടിസി ബസ്സുകള്‍ കേടുപാടുകള്‍ തീര്‍ത്തി 13ദിവസത്തിനകം നിരത്തിലുറിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധനകാര്യവകുപ്പ് കെഎസ്ആര്‍ടിസിയ്ക്ക് അഞ്ചുകോടിരൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്.
പിടിച്ചെടുത്ത ടാങ്കറുകള്‍ ഉപയോഗിച്ച് 1,409 കിലോ ലിറ്റര്‍ പെട്രോള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. നെടുമ്പാശേരി, കോഴിക്കോട്, മംഗലാപുരം വിമാനത്തവളങ്ങളിലും ഇന്ധനം എത്തിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിലയ്ക്കുമെന്ന സ്ഥിതി ഒഴിവായി.
സമരത്തില്‍ നിന്ന് പിന്മാറി സര്‍വ്വീസ് നടത്തിയ വാഹനങ്ങള്‍ക്കുനേരെ കൊല്ലത്തും, കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും ആക്രമണമുണ്ടായി. സമരസമിതിയും ഗതാഗത മന്ത്രിയുമായി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
വ്യാഴാഴ്ച രാത്രി തന്നെ കാണാനെത്തിയ ബസ്, ലോറി ഉടമകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തയ്യാറായില്ല. ജനവിരുദ്ധ സമരത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം സമരം നിര്‍ത്തിയിട്ടേ ചര്‍ച്ചയ്ക്കുള്ളുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചുമിനിറ്റു നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഗതാഗതമന്ത്രിയുമായി ചര്‍ച്ച തുടരാന്‍ അദ്ദേഹം സമരക്കാരോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications