ടെക്നോപാര്‍ക്കില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: കൂടൂതല്‍ സമയം പണിയെടുപ്പിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ടെക്നോപാര്‍ക്കിലെ ചില കമ്പനികളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.
അഡീഷണല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്കെത്തിയത്. ജീവനക്കാരെ 18 മണിക്കൂറിലധികം പണിയെടുപ്പിക്കുകയും അധിക വേതനം കൊടുക്കാതിരിക്കുകയും ചെയ്യുന്നു, ജോലി സ്ഥലത്ത് പീഡിപ്പിക്കപ്പെടുന്നു എന്നിങ്ങനെയാണ് പരാതി. ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരാണ് പരാതി കൊടുത്തത്.
ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഇതിനുമുമ്പേതന്നെ ഉണ്ടായിരുന്നെങ്കിലും കമ്പനികളില്‍ ഇത്തരത്തിലൊരു പരിശോധന നടക്കുന്നത് ഇതാദ്യമാണ്.












Click it and Unblock the Notifications