സുരക്ഷ: കമാന്റോകളെ നിയോഗിക്കുന്നത് പരിഗണനയില്‍
തിരുവനന്തപുരം: വിവിഐപികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിന് കേരള പൊലീസില്‍ കമാന്റോകളുടെ പ്രത്യേക വിംഗ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിവിഐപികളുടെ സുരക്ഷയ്ക്കായി പുതിയ വാഹനങ്ങളും വിനിമയ ഉപകരണങ്ങളും വാങ്ങാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിഐപികളുടെ സന്ദര്‍ശന സമയത്ത് പൂര്‍ണ സുരക്ഷ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications