പുരിക്ഷേത്രത്തില്‍ തിരക്കില്‍പ്പെട്ട് 4 പേര്‍ മരിച്ചു
ഭുവനേശ്വര്‍: ഒറീസയിലെ പൂരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 4 പേര്‍ മരിയ്ക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വിശേഷ ഉല്‍സവദിവസം ആയതിനാല്‍ പ്രത്യേക പൂജകളില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കാന്‍ ഭക്തര്‍ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനായി ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ് പാണ്ടെ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇത്തവണത്തെ കാര്‍ത്തിക മഹോത്സവത്തിന് ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നെന്ന് ക്ഷേത്ര അധികാരികള്‍ പറഞ്ഞു.ഒരു മാസം നീണ്ടുനില്ക്കുന്ന കാര്‍ത്തിക പൗര്‍ണമി ഉത്സവം അവസാനിക്കുന്നത് ഞയറാഴ്ചയാണ്.












Click it and Unblock the Notifications