കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 9 പേര്‍ മരിച്ചു
വിശാഖപട്ടണം: വിശാഖപട്ടണത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി സ്റീല്‍ സിറ്റി കോപ്ലക്സിന് സമീപത്താണ് അപകടമുണ്ടായത്. സ്റീല്‍സിറ്റി എംപ്ലോയീസ് സൊസൈറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഓഡിറ്റോറിയത്തിനായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.
നിര്‍മ്മാണപ്രവര്‍ത്തനത്തിന് ശേഷം കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചവരെല്ലാം. എല്ലാവരും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പരുക്കേറ്റവരെ സ്റീല്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ കുടുംബത്തിന് 300,000രൂപ ധനസഹായം നല്‍കണമെന്നും ആന്ധ്രയിലെ പ്രതിപക്ഷപാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications