കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേരളംഅനുമതി തേടി

  • By Staff
Google Oneindia Malayalam News

ദില്ലി: നിയമംലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേരളം കേന്ദ്രസര്‍ക്കാറിന്റെഅനുമതി തേടി.

നിയമം ലംഘിക്കുന്ന ഭൂട്ടാന്‍, സിക്കിം, ഉള്‍പ്പെടെയുള്ള ലോട്ടറികള്‍ക്കെതിരെ ക്രിമിനല്‍ക്കേസെടുക്കാന്‍ കഴിയുംവിധം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം പുതുക്കിനല്‍കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ദില്ലിയില്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ സംസ്ഥാനസര്‍ക്കാറിന് വേണ്ടിഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി.എല്‍ നാഗേശ്വരറാവുവുമായി ധനമന്ത്രി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ലോട്ടറിക്കേസില്‍ പുതിയ മൂന്നംഗ ബഞ്ചിന് രൂപം നല്‍കുമ്പോള്‍ ഈ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു. മുമ്പ് നല്‍കിയ സത്യവാങ്മൂലപ്രകാരം ഇത്തരം ലോട്ടറികള്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുക്കില്ലെന്നായിരുന്ന സംസ്ഥാനം കോടതിയെ അറിയിച്ചത്.

ലോട്ടറികള്‍ ചെയ്യുന്നത് ക്രിമിനല്‍കുറ്റമായതിനാലാണ് സത്യവാങ്മൂലം പുതുക്കിനല്‍കാന്‍ നിശ്ചയിച്ചത്. കേന്ദ്രനിയമം ലംഘിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X