ഫഹദിന്റെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പരിശോധിക്കുന്നു
കോഴിക്കോട്: മൈസൂരില്‍ പൊലീസ് പിടിയിലായ അല്‍-ബദര്‍ തീവ്രവാദി മുഹമ്മദ് ഫഹദ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശോധിയ്ക്കാന്‍ തുടങ്ങി.
ഇയാളുടെ കാപ്പാടുള്ള ബന്ധുവീട്ടില്‍ നിന്ന് വെള്ളിയാഴ്ചയാണ് പൊലീസ് കമ്പ്യൂട്ടര്‍ കണ്ടെടുത്തത്. വെള്ളിയാഴ്ച അസിസ്റന്റ് കമ്മിഷണര്‍ ജയേന്ദ്രന്റെ നേതൃത്വത്തില്‍ ഫഹദിന്റെ പിതാവ് അബ്ദുള്ളക്കോയയുടെ ആദ്യഭാര്യ കാപ്പാടുള്ള മറിയത്തിന്റെ സഹോദരി പടന്നയില്‍ കുഞ്ഞാമിനയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കമ്പ്യൂട്ടര്‍ പിടിച്ചെടുത്തത്.
മാസങ്ങള്‍ക്ക് മുമ്പാണ് ഫഹദ് ഈ കമ്പ്യൂട്ടര്‍ ഇവിടെയെത്തിച്ചതെന്നും ഇവിടെയെത്തി ഇയാള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ പൊലീസിനെ അറിയിച്ചു.
മുമ്പ് ഇവിടെ നടന്ന വിവാഹത്തിലും ഫഹദ് പങ്കെടുത്തിട്ടുണ്ട്. ഇതിന്റെഫോട്ടകളും സിഡികളും പൊലിസ് കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള വിലാസത്തില്‍ എടുത്ത ഇന്ത്യന്‍ പാസ്പോര്‍ട്ടും കണ്ടെടുത്തവയില്‍പ്പെടുന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നാണ് ഇത് സമ്പാദിച്ചത്.
കാപ്പാട് ഭൂമി വാങ്ങാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും അതിനായി അഡ്വാന്‍സ് നല്‍കിയിരുന്നതായും അറിവ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുകയാണ്.
പാസ്പോര്‍ട്ട് എടുക്കാന്‍ സഹായിച്ചബന്ധുക്കളെയും ട്രാവല്‍ ഏജന്‍സി ഉടമകളെയും പൊലിസ് ശനിയാഴ്ച അറസ്റ് ചെയ്തേയ്ക്കും. പാസ്പോര്‍ട്ട് ശരിയാക്കിക്കൊടുത്ത മലപ്പുറം ജില്ലയിലെ വൈ.പി ട്രാവല്‍സ് ഉടമകളിലൊരാളായ റഹ്മത്തുള്ള കഴിഞ്ഞ ഒരാഴ്ചയായിപൊലീസ് കസ്റഡിയിലാണ്.












Click it and Unblock the Notifications